ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്ന കേസില്‍ പ്രതി കീഴടങ്ങി

Posted on: May 18, 2017 2:46 pm | Last updated: May 18, 2017 at 8:41 pm
SHARE

കൊച്ചി: നഗരമധ്യത്തില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്ന കേസില്‍ പ്രതി കീഴടങ്ങി. തമിഴ്‌നാട് സ്വദേശിയും കടവന്ത്രയില്‍ വാടകക്ക് താമസിക്കുന്നയാളുമായ രതീഷാണ് കീഴടങ്ങിയത്. കട്ടപ്പന പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. സംഭവ ശേഷം ഇയാള്‍ ഇടുക്കിയിലേക്ക് കടക്കുകയായിരുന്നു. ഉഴുന്നുവടയുടെ രുചി വ്യത്യാസത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈറ്റില ജനതാ ജംഗ്ഷനിലെ സിബിന്‍ ഹോട്ടല്‍ ഉടമ ആല്‍ബിന്‍ എന്നു വിളിക്കുന്ന ജോണ്‍സനെയാണ്(48)ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here