ഹിന്ദി നടി റിമാ ലാഗു അന്തരിച്ചു

Posted on: May 18, 2017 11:18 am | Last updated: May 18, 2017 at 11:18 am

മുംബൈ: ഹിന്ദി സിനിമാ, സീരിയല്‍ നടി റിമാ ലാഗു (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുച്ച് കുച്ച് ഹോത്താ ഹെ, മേനെ പ്യാര്‍ കിയാ, ജയ് കിഷന്‍, കല്‍ ഹോന ഹോ, വാസ്തവ്, സത്ത് സാത്ത് ഹം, ഹം ആപ്‌കെ ഹെ കോണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 1958ലാണ് ജനനം. ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത കല്‍യുഗ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഹിന്ദി, മറാത്തി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു.