Connect with us

National

മുത്തലാഖ്; സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കിക്കൂടെ എന്ന് സുപ്രീംകോടതി

Published

|

Last Updated

ഡല്‍ഹി: മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുള്ളതായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം ഒറ്റയടിക്കുള്ള തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കികൂടെയെന്ന് സുപ്രീം കോടതി വ്യക്തി നിയമ ബോര്‍ഡിനോട് ആരാഞ്ഞു. മതപരമായ കാര്യങ്ങളില്‍ ഇടപെടാതെ സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമം തടയാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു.

നിലവിലെ രീതിയില്‍ ഉള്ള മുത്തലാഖിനോട് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് യോജിപ്പ് ഇല്ലെന്ന് കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. മുതാലാഖ് പാപം ആണെന്ന് വ്യക്തമാക്കി 2017 ഏപ്രില്‍ 14 ന് വ്യക്തി നിയമ ബോര്‍ഡ് പാസ്സാക്കിയ പ്രമേയം കപില്‍ സിബല്‍ കോടതിയില്‍ ഹാജരാക്കി. മുതാലാഖ് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണം എന്നും സിബല്‍ കോടതിയില്‍ ഹാജര്‍ ആക്കിയ പ്രമേയത്തില്‍ വ്യക്തമമാക്കിയിട്ടുണ്ട്.

ബോര്‍ഡിന്റെ പ്രമേയം സമൂഹത്തിലെ എല്ലാ തലത്തില്‍ ഉള്ളവര്‍ക്കും ബാധകമാണോ എന്ന് കോടതി ആരാഞ്ഞു. എല്ലാ മതപണ്ഡിതന്മാരും ബോര്‍ഡിനെ അനുസരിക്കണമെന്നില്ല എന്ന്‌വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഒറ്റയിടിക്കുള്ള മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കികൂടെയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഒറ്റയടിക്കുള്ള മുത്തലാഖിന് നിയമ സാധുതയില്ലെന്ന് വിവാഹ കരാറില്‍ വ്യക്തമാക്കി കൂടെ എന്നും കോടതി ആരാഞ്ഞു. ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കാം എന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

അതേസമയം സമുദായത്തിനകത്തു നിന്നാണ് മാറ്റമുണ്ടാകേണ്ടതെന്നും ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടലിന്റെ ആവശ്യമില്ലെന്നും വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി കപില്‍ സിബല്‍ ആവര്‍ത്തിച്ചു. വ്യക്തിനിയമ ബോര്‍ഡിന്റെ വാദത്തിന് ശേഷം ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ വാദം ആരംഭിച്ചു. മതപരമായ കാര്യങ്ങളില്‍ ഇടപെടാതെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു

Latest