കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം: കുമ്മനം

Posted on: May 16, 2017 8:08 pm | Last updated: May 16, 2017 at 8:08 pm

‘കോട്ടയം: കള്ള പ്രചാരണങ്ങളും കള്ളക്കേസുകളും പലപ്പോഴായി തുറന്നുകാട്ടിയതില്‍ പരിഭ്രാന്തരായവര്‍ തനിക്കെതിരെ കള്ളക്കേസെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്മനം പുറത്ത് വിട്ട വിഡിയോ നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് കുമ്മനത്തിെന്റ പ്രസ്താവന