Connect with us

National

ലാലുപ്രസാദ് യാദവിന്റെ ബെനാമി ഭൂമി ഇടപാട്: ഡല്‍ഹിയില്‍ ആദായനികുതി പരിശോധന

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനു പങ്കുണ്ടെന്ന് ആരോപണമുള്ള ഭൂമി ഇടപാടുകളില്‍ ആദായനികുതി പരിശോധന. ആയിരം കോടി രൂപയുടെ ബെനാമി ഇടപാട് നടന്നെന്നാണ് കരുതുന്നത്.

ഡല്‍ഹിയിലും ഗുഡ്ഗാവിലും 22 സ്ഥലങ്ങളിലാണ് രാവിലെ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ലാലു പ്രസാദ് യാദവിനും മക്കള്‍ക്കും ഭൂമിയിടപാടിലെ അഴിമതിയില്‍ പങ്കുണ്ടെന്നു ബിജെപി ആരോപിച്ചതിനു പിന്നാലെയാണ് റെയ്ഡ്. മെയ് 12ന് വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്.

ലാലുവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസാ ഭാരതി സത്യവാങ്മൂലത്തില്‍ ഭൂമിയെപ്പറ്റി പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Latest