തൃശൂരിലും കൊല്ലത്തും വൈറസ് ആക്രമണം

Posted on: May 15, 2017 8:13 pm | Last updated: May 16, 2017 at 11:37 am

തൃശൂര്‍: തൃശൂര്‍, കൊല്ലം ജില്ലകളിലും വൈറസ് ആക്രമണമുണ്ടായി. തൃശൂരില്‍ രണ്ട് പഞ്ചായത്തുകളിലാണ് വൈറസ് ആക്രമണമുണ്ടായത്. അന്നമനടയില്‍ ഒന്നും കുഴൂരില്‍ അഞ്ചും കമ്പ്യൂട്ടറുകള്‍ തകരാറിലായി.

കൊല്ലം തൃക്കോവില്‍ വട്ടം പഞ്ചായത്തിലെ ആറ് കമ്പ്യൂട്ടറുകളെയും വൈറസ് ബാധിച്ചു. ഇത് കൂടാതെ വയനാട്ടിലും പത്തനംതിട്ടയിലും വൈറസ് ആക്രമണം ഉണ്ടായിരുന്നു.പാസ് വേഡ് നല്‍ക്കാന്‍ 300 ഡോളര്‍ നല്‍കണമെന്നാണ് ഹാക്കര്‍മാരുടെ നിര്‍ദ്ദേശം