Connect with us

International

ജയില്‍ ചാടാന്‍ ശ്രമിച്ച 17 തടവുകാരെ വെടിവെച്ചുകൊന്നു

Published

|

Last Updated

പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗ്വിനിയയില്‍ ജയില്‍ ചാടാന്‍ ശ്രമിച്ച 17 തടവുകാരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ബുയിമോ ജയിലില്‍നിന്നു സംഘം ചേര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തടവുകാരാണ് വെടിയേറ്റു മരിച്ചത്. 80തോളം തടവുകാരാണ് ജയില്‍ ചാടിയത്. ഇതില്‍ 57 തടവുകാര്‍ രക്ഷപ്പെട്ടതായും മൂന്ന് പേരെ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു. ചാടിയതില്‍ ഭൂരിഭാഗം തടവുകാരും ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടുന്നവരാണ്. കഴിഞ്ഞ വര്‍ഷം ഇതേ ജയിലില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച 12 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നിരുന്നു.

---- facebook comment plugin here -----

Latest