കോണ്‍ഗ്രസും പശുവും ചേര്‍ന്നാല്‍ ബി ജെ പിയായി: കോടിയേരി

Posted on: May 15, 2017 11:38 am | Last updated: May 15, 2017 at 12:42 pm

തിരുവനന്തപുരം: കോണ്‍ഗ്രസും പശുവും ചേര്‍ന്നാല്‍ ബി ജെ പിയായെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുന്ന രാജ്യമായി ഇന്ത്യ മാറി. ഗണവേഷധാരികളെ രാഷ്ട്രപതിയാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.