പയ്യന്നൂര്‍ കൊലപാതകം അപലപനീയം; സായുധ സേനാ പ്രത്യേക അധികാര നിയമം നടപ്പാക്കുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രി

Posted on: May 15, 2017 10:06 am | Last updated: May 15, 2017 at 12:42 pm
SHARE

തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകം അപലപനീയവും ദൗര്‍ഭാഗ്യകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ ആരും ന്യായീകരിക്കുന്നില്ല. അക്രമം തടയാന്‍ സായുധ സേനാ പ്രത്യേക അധികാര നിയമം (അഫ്‌സ്പാ) കൊണ്ടുവരുന്നതിനോട് യോജിപ്പില്ല. സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് കര്‍ശന നടപടിയെടുക്കും. ഗവര്‍ണറെ ബി ജെ പി ഭീഷണിപ്പെടുത്തുകയാണ്. ഗവര്‍ണര്‍ നിര്‍വഹിച്ചത് ഭരണഘടനാ ചുമതലയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ശ്രമം തുടരും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ കക്ഷികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here