പെട്രോള്‍ പമ്പ് സമരം ജനങ്ങളെ വലച്ചു

Posted on: May 14, 2017 4:22 pm | Last updated: May 14, 2017 at 4:22 pm

കോഴിക്കോട്: സംസ്ഥാനത്ത് ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തിവരുന്ന 24 മണിക്കൂര്‍ പണിമുടക്ക് ജനങ്ങളെ വലച്ചു. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ സമരം ഏറെക്കുറെ പൂര്‍ണമാണ്. കൊച്ചിയില്‍ സമരം കാര്യമായി ബാധിച്ചിട്ടില്ല.

തിരുവനന്തപുരത്ത് ആകെയുള്ള 145 പമ്പുകളില്‍ 80 എണ്ണവും അടഞ്ഞുകിടക്കുകയാണ്. സപ്ലൈകോ പമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയില്‍ മൂന്ന് പമ്പുകള്‍ മാത്രമാണ് തുറന്നത്. പത്തനംതിട്ടയില്‍ സമരം ഏറെക്കുറെ പൂര്‍ണമാണ്.

മലപ്പുറം പാലക്കാട് ജില്ലകളിലും മിക്ക പമ്പുകളും തുറന്നിട്ടില്ല. തുറന്ന പമ്പുകളില്‍ ഇന്ധനം തീരാറായതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.