Connect with us

International

ആഗോള സമ്മര്‍ദത്തിന് വഴങ്ങാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

Published

|

Last Updated

സിയോള്‍: ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഞായറാഴ്ച പുലര്‍ച്ചെ കുസോങ്ങില്‍ നിന്നായിരുന്നു വിക്ഷേപണം. എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. ജപ്പാന്‍ കടലില്‍ പതിക്കുന്നതിന് മുമ്പ് 30 മിനുട്ടിലധികം സമയം മിസൈല്‍ പറന്നതായി ജപ്പാന്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയും ജപ്പാനും അപലപിച്ചു.

കഴിഞ്ഞ മാസം ഉത്തര കൊറിയ നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഉത്തര കൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയാല്‍ ഗുരതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.