കണ്ണൂരിൽ സായുധ സേനക്ക് പ്രത്യേക അധികാരം നൽകണം : ബിജെപി

Posted on: May 13, 2017 2:08 pm | Last updated: May 13, 2017 at 5:14 pm


തിരുവനന്തപുരം : കണ്ണൂർ ജില്ലയിൽ ആക്രമണത്തിന് സർക്കാരിന് അറുതി വരുത്താൻ കഴിയാത്ത സാഹചര്യത്തിൽ അഫ്സ്പ (സായുധസേന പ്രത്യേകാധികാര നിയമം) ഏർപ്പെടുത്തണമെന്ന് ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഓ രാജഗോപാൽ എം.എൽ.എ യുടെ തേതൃത്വത്തിൽ ഗവർണറെ കണ്ടു.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ പതിമൂന്ന് പേരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. ആര്‍എസ്എസ്-ബിജെപി നേതാക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമാണെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതെ സമയം കണ്ണൂരിൽ ആർഎസ് എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.