ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം ദൗർഭാഗ്യകരം : മുഖ്യമന്ത്രി

Posted on: May 13, 2017 11:39 am | Last updated: May 13, 2017 at 2:13 pm


തിരുവനന്തപുരം : കണ്ണൂരിൽ ഇന്നലെ നടന്ന ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിലെ സമാധാനം നിലനിർത്താൻ എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരുമെന്നും തുടർ അക്രമങ്ങൾ ഇല്ലാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്. പയ്യന്നൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹകാണ് ഇയാള്‍. സി പി എം പ്രവര്‍ത്തകനായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.