വി കെ സിയുടെ വാക്കറു ബാഗുകള്‍ പുതുമകളോടെ വിപണിയില്‍

Posted on: May 12, 2017 9:55 am | Last updated: May 11, 2017 at 10:56 pm

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിര്‍മതാക്കളായ വി കെ സി ഗ്രൂപ്പിന്റെ വാക്കറൂ ബാഗുകള്‍ പുതുമകളോടെ വിപണിയില്‍. ഈ വര്‍ഷവും ഒട്ടേറെ പുതുമകള്‍ നിറഞ്ഞ ബാഗുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കള്‍ക്കും സ്വീകാര്യമായ ബാഗുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.

399 രൂപ വിലയില്‍ ആരംഭിക്കുന്ന പോള്‍ക 1.7 സീരീസിലുള്ള ലൈറ്റ് വെയ്റ്റ് ബാഗുകള്‍, വാട്ടര്‍ റസിസ്റ്റന്റ് ആണ് എന്നതു കൂടാതെ ബാഗിന്റെ അടിഭാഗത്ത് പോറല്‍ വീഴാതിരിക്കുവാന്‍ പ്രത്യേക മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്. നൈലോണ്‍ ത്രെഡ് ഉപയോഗിച്ചുള്ള സ്റ്റിച്ചിംഗ് ആയതിനാല്‍ ഈടും ഉറപ്പാകുന്നു. കളര്‍ പ്രൊട്ടക്ഷനാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പ്രോട്ടോകോള്‍, കാസ്‌കേഡ്, ഗാലക്‌സി, മാജിക്, കിവി,ക്രേസിഫോക്‌സ് , സ്‌ട്രോബറി, അലാസ്‌ക, ഹെര്‍കുലീസ്, മെക്‌സിക്കന്‍,വാല്‍നട്ട് , ബ്ലാക് റി, യൂനിഫോക്‌സ് തുടങ്ങിയ ഡിസൈനിലെ വൈവിധ്യം കൊണ്ട് അത്യാകര്‍ഷകങ്ങളായതും ഗുണമേന്മയേറിയതുമായ നിരവധി ബാഗുകളാണ് പോള്‍ക 1.7 സീരീസില്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.ബാഗുകള്‍ക്ക് 365 ദിവസത്തെ വാറണ്ടി കമ്പനി നല്‍കുന്നത് വാക്കറൂവിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.