Connect with us

International

തീവ്രവാദികളെ നേരിടാന്‍ ആയുധം വേണമെന്ന് സൊമാലിയ

Published

|

Last Updated

ലണ്ടന്‍: തീവ്രവാദി വിഭാഗമായ അല്‍ ശബാബിനെ നേരിടാന്‍ തങ്ങള്‍ക്ക് ആയുധം വേണമെന്ന് സൊമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ലണ്ടനില്‍ വ്യക്തമാക്കി. വിവിധ രാഷ്ട്ര പ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന സൊമാലിയ സമ്മേളനത്തിലാണ് മുഹമ്മദ് അബ്ദുല്ലാഹി ഇക്കാര്യം വ്യക്തമാക്കിയത്.

പരസ്പരം ഏറ്റുമുട്ടുന്ന സൈന്യത്തിനും തീവ്രവാദികള്‍ക്കുമുള്ളത് എ കെ 47 തോക്കുകളാണ്. ഇതുകൊണ്ട് അല്‍ശബാബിനെ തകര്‍ക്കാന്‍ സാധിക്കില്ല. അതിന് എ കെ 47നേക്കാള്‍ വലിയ ആയുധങ്ങള്‍ ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.
സൊമാലിയക്ക് ആയുധം നല്‍കാനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാണ് അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രസിഡന്റിന്റെ ആവശ്യം. എന്നാല്‍, ഇത് വിലക്ക് നീക്കരുതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ യു എന്നിനോട് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്ന അല്‍ശബാബ് തീവ്രവാദികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ തന്നെയാണ് സൊമാലിയന്‍ സര്‍ക്കാറിന്റെ തീരുമാനം.

---- facebook comment plugin here -----

Latest