100 ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തിറക്കി

Posted on: May 11, 2017 7:30 pm | Last updated: May 11, 2017 at 7:56 pm
SHARE

ദുബൈ: ഫോബ്‌സ് മാഗസിന്‍ അറബ് ലോകത്തെ പ്രമുഖരായ 100 ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക ദുബൈയില്‍ പുറത്തിറക്കി.
ദി വെസ്റ്റിന്‍ ദുബൈ മിന സിയാഹി ബീച്ച് റിസോര്‍ട് ആന്‍ഡ് മറീന ദുബൈയില്‍ നടന്ന ചടങ്ങില്‍ യു എ ഇ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പട്ടിക പ്രകാശനം ചെയ്തു. റീടെയില്‍, ഇന്‍ഡസ്ട്രിയല്‍, ആരോഗ്യ രംഗം, ബേങ്കിംഗ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച പ്രമുഖരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

നിരവധി പ്രമുഖരായ മലയാളി വ്യവസായികള്‍ ഉള്‍പെട്ട പട്ടികയില്‍ ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലിയാണ് ഒന്നാംസ്ഥാനത്ത്. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെയും ട്വന്റി 14 ഹോള്‍ഡിംഗ്‌സിന്റെയും എം ഡി അദീബ് അഹ്മദ്, ആര്‍ പി ഗ്രൂപ്പ് എം ഡി രവി പിള്ള, വി പി എസ് ഹെല്‍ത് കെയര്‍ സ്ഥാപകനും എം ഡിയുമായ ഡോ. ഷംഷീര്‍ വയലില്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ എം ഡിയും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here