Connect with us

Gulf

തദ്‌വീര്‍ ഇ-സേവനങ്ങളുടെ രണ്ടാം പതിപ്പ് പുറത്തിറക്കി

Published

|

Last Updated

അബുദാബി: പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി സെന്റര്‍ ഓഫ് വേസ്റ്റ് മാനേജ്‌മെന്റ (തദ്‌വീര്‍) ഇ- സര്‍വീസുകളുടെ രണ്ടാം എഡിഷന്‍ പുറത്തിറക്കി.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മികച്ച സേവനങ്ങളും സമ്പ്രദായങ്ങളും നല്‍കാന്‍ ശ്രമിക്കുന്നതായി തദ്‌വീര്‍ ജനറല്‍ മാനേജര്‍ സഈദ് അല്‍ മുഹൈരിബി പറഞ്ഞു. അബുദാബി വിഷന്‍, പ്ലാന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ചുവടുവെപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സ്മാര്‍ട് സേവനങ്ങള്‍ തദ്‌വീറിന്റെ വെബ്‌സൈറ്റില്‍ ഉടനെ ആരംഭിക്കും. നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഉപഭോക്താക്കള്‍ക്ക് ഏറ്റവും നൂതനമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും, അല്‍ മുഹൈറിബി കൂട്ടിച്ചേര്‍ത്തു.

മാലിന്യ ഗതാഗതം, മാലിന്യ സംസ്‌കരണം, വൃത്തിയാക്കല്‍ സേവനങ്ങള്‍, പാഴ്‌വസ്തു വ്യാപാരം, പെസ്റ്റ് കണ്‍ട്രോള്‍ സേവനങ്ങള്‍, സേവനത്തിനുള്ള ലൈസന്‍സുകളുടെ ഭേദഗതിയും പുതുക്കലും, കാലഹരണപ്പെട്ട ഫുഡ് ഡിസ്‌പോസല്‍ സര്‍ട്ടിഫിക്കറ്റ്, കേടായ അല്ലെങ്കില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് നല്‍കല്‍, പാസഞ്ചര്‍ എന്‍ട്രി പെര്‍മിറ്റ് തുടങ്ങിയ സേവനങ്ങളില്‍ ലൈസന്‍സ് നേടുന്നതിനും പുതുക്കുന്നതിനുമുള്ള സേവനങ്ങള്‍ പരിഷ്‌കരിച്ചതായി തദ്‌വീര്‍ അറിയിച്ചു.
ഉപഭോക്താവിന് നല്‍കുന്ന സേവനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്നതിന് വിപുലമായ രീതിയില്‍ വികസിപ്പിച്ച നിരവധി പുതിയ സവിശേഷതകള്‍ ഉള്‍പെടുത്തിയാണ് രണ്ടാമത്തെ പതിപ്പ്.
അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ കമ്പനിയെ അനുവദിക്കുന്ന ഒരു ഡാഷ് ബോര്‍ഡും ഇതില്‍ ഉള്‍പെടുന്നു. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, സമര്‍പിച്ച അപേക്ഷകളും അവയുടെ സ്റ്റാറ്റസും എല്ലാ പ്രമാണങ്ങളും ഉള്‍പെടുന്ന കമ്പനിയുടെ അക്കൗണ്ട് ആക്‌സസ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

Latest