ജയ്പൂരില്‍ കല്യാണമണ്ഡപം തകര്‍ന്ന് വീണ് 26 മരണം

Posted on: May 11, 2017 10:19 am | Last updated: May 11, 2017 at 12:20 pm

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കല്യാണമണ്ഡപം തകര്‍ന്ന് വീണ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ മരിച്ചു. അപകടത്തില്‍ ഇരുപത്തിയേഴ്  പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ജയ്പൂരിനടുത്ത് ബഹത്പുരില്‍ ആണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍ വിവാഹവേദിയിലെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.
മരിച്ചവരില്‍ 11 പേര്‍ പുരുഷന്‍മാരാണ്. ശക്തമായ മണല്‍ കാറ്റിലാണ് കല്യാണമണ്ഡപം തകര്‍ന്നത്. പൊലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികില്‍സ ഉറപ്പാക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.