നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടണം:കപില്‍ മിശ്ര നിരാഹാര സമരം തുടങ്ങി

Posted on: May 10, 2017 10:38 am | Last updated: May 10, 2017 at 2:33 pm

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കപില്‍ മിശ്ര നിരാഹാര സമരം തുടങ്ങി. തനിക്കെതിരെ വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ വധഭീഷണികള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിനെതിരെ സിബിഐയില്‍ ഹാജരായി കപില്‍ മിശ്ര തെളിവ് കൈമാറിയിരുന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് തനിക്കെതിരെ മത്സരിക്കാന്‍ കെജ്‌രിവാളിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കേജരിവാളിനു രണ്ടു കോടി രൂപ കോഴ നല്‍കുന്നതു താന്‍ നേരിട്ടു കണ്ടുവെന്നാണു കപില്‍ മിശ്രയുടെ ആരോപണം.