Kerala
നീറ്റ്: പരിശോധന നടത്തിയ അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാരായ ഷീജ, ഷഹീന, ഷാഹിന, ബിന്ദു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷാ ഹാളിലേക്ക് കയറുംമുമ്പ് നടന്ന പരിശോധനക്കിടെയാണ് അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
---- facebook comment plugin here -----