അഫ്ഗാനിസ്ഥാനില്‍ മദ്‌റസയില്‍ സ്‌ഫോടനം; പണ്ഡിത സഭ തലവനടക്കം ഒന്‍പത് മരണം

Posted on: May 9, 2017 10:26 am | Last updated: May 9, 2017 at 12:59 pm

കാബൂള്‍: മധ്യ അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ മദ്‌റസയില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് പര്‍വാന്‍ ഉലമ കൗണ്‍സില്‍ തലവനും എട്ട് വിദ്യാര്‍ഥികളും മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. മദ്‌റസയില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു ദാരുണമായ സംഭവം.

മൗലവി ഷാ അഖ ഹനഫിയാണ് കൊല്ലപ്പെട്ട ഉലമാ കൗണ്‍സില്‍ നേതാവ്. ഇദ്ദേഹം മദ്‌റസയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.