ദേഹ പരിശോധന : മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു.

Posted on: May 8, 2017 2:52 pm | Last updated: May 9, 2017 at 10:27 am

തിരുവനന്തപുരം: നീറ്റ്​ പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്​ത്രം അഴിച്ച്​ പരിശോധിച്ച സംഭവത്തിൽ മനുഷ്യാവകാശകമീഷൻ സ്വമേധയാ കേസെടുത്തു.

വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുമുണ്ട്.