ഇന്ത്യൻ സേന അതിർത്തിയിലെ പാക്​ബങ്കറുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ആൻറി ടാങ്ക് ​മിസൈലുകൾ ഉപയോഗിച്ച്​ ബങ്കറുകൾ തകർക്കുന്നതി​െൻറ ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കയാണ്.
Posted on: May 8, 2017 2:08 pm | Last updated: May 8, 2017 at 7:13 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് സൈനിക ബങ്കര്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.ആൻറി ടാങ്ക് ​മിസൈലുകൾ ഉപയോഗിച്ച്​ ബങ്കറുകൾ തകർക്കുന്നതി​െൻറ ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കയാണ്​.
ഇന്ത്യ എന്നു നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇവയെന്ന കാര്യം വ്യക്തമല്ല. മാത്രമല്ല, കൃത്യമായി എവിടെയാണ് ആക്രമണം നടത്തിയതെന്ന കാര്യവും ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിയാനാവുന്നില്ല. കഴിഞ്ഞ ആഴ്ചയില്‍ പാകിസ്താന്‍ സൈന്യം രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ വധിച്ചതിനെ തുടര്‍ന്ന് നടത്തിയ പിന്നാലെ നടത്തിയ ആക്രമണമാണെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്.