Ongoing News
സെൻകുമാർ കേസ് : സുപ്രിം കോടതിയിൽ നിരുപാധികം മാപ്പു ചോദിച്ച് ചീഫ് സെക്രട്ടറി

ന്യൂഡൽഹി : സെൻകുമാർ കേസിൽ സർക്കാർ സുപ്രിം കോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞു. വിധി നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്.
ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം
സുപ്രീം കോടതി നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വിധി നടപ്പാക്കാൻ വൈകിയത് നിയമോപദേശം കാത്തിരുന്നതിനാലാണ്. കോടതിവിധിയിൽ വ്യക്തത തേടി അപേക്ഷ നൽകിയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. വിധി നടപ്പാക്കിയ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ അപേക്ഷ നൽകി.
---- facebook comment plugin here -----