മാണിയുമായും മകനുമായും കൂട്ടുകെട്ട് വേണ്ട ; കേരള കോണ്‍ഗ്രസിനെതിരെ ഡി സി സി പ്രമേയം

Posted on: May 5, 2017 4:51 pm | Last updated: May 5, 2017 at 8:14 pm

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്കെതിരെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയം. വഞ്ചന ഇനിയും വച്ച് പൊറുപ്പിക്കാനാകില്ലെന്നും മാണിയും മകന്‍ ജോസ് കെ മാണിയുമായും ഒരു കൂട്ടുകെട്ടും വേണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. സി പി എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. പിന്നീട് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം വഷളായി.