എസ്എസ്എല്‍സി പരീക്ഷയില്‍ 95.98 ശതമാനം വിജയം

Posted on: May 5, 2017 2:15 pm | Last updated: May 5, 2017 at 8:07 pm

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായി.

4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 1174 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞവര്‍ഷം 96.59% പേരാണ് ജയിച്ചത്.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി. ബോര്‍ഡ് യോഗത്തിനു മുന്‍പുതന്നെ പരീക്ഷയുടെ ടാബുലേഷന്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഐടി പരീക്ഷയുടെ മാര്‍ക്കും ഗ്രേസ് മാര്‍ക്കും മറ്റും ചേര്‍ക്കുന്ന ജോലിയാണ് അവസാന ഘട്ടത്തില്‍ നടന്നത്.