ബിജെപിക്ക് നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മയ്ക്കും ധാരാളം ചെയ്യാനാകും: വനിതാ ലീഗ് അധ്യക്ഷ

Posted on: May 5, 2017 9:37 am | Last updated: May 5, 2017 at 11:04 am
SHARE

മലപ്പുറം: സംസ്ഥാനത്തിനകത്തും പുറത്തും വളരെവേഗം വളര്‍ന്നുവരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് വനിതാ ലീഗ് അധ്യക്ഷ ഡോ.ഖമറുന്നിസ അന്‍വര്‍. ബിജെപി സംഭാവന നല്‍കിക്കൊണ്ടാണ്് സാമൂഹ്യക്ഷേമബോര്‍ഡ് അംഗം കൂടിയായ ഖമറുന്നിസ ബിജെപിയിലുള്ള പ്രതീക്ഷ പങ്കുവെച്ചത്.

സംസ്ഥാനത്തിനകത്തും പുറത്തും വളരെവേഗം വളര്‍ന്നുവരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഖമറുന്നിസ പരിപാടിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മയ്ക്കും ബിജെപിക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനാകട്ടെ. അത് ചെയ്യാനാകുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ഖമറുന്നിസ അന്‍വര്‍ പ്രഖ്യാപിച്ചു. ഇത്തരത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനായതില്‍ താന്‍ സന്തുഷ്ടയാണെന്നും അവര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാനകമ്മിറ്റിയുടെ ഫണ്ട് ശേഖരണപരിപാടിയുടെ മണ്ഡലം ഉദ്ഘാടനം നിര്‍വഹിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖമറുന്നിസ അന്‍വര്‍.

സംഭാവന ബിജെപിയുടെ തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെപി പ്രദീപ്കുമാറിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉള്‍ക്കരുത്താണ് ഖമറുന്നിസയുടെ പ്രതികരണം. ഇത് കരുത്തായി സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും പ്രദീപ് ഉറപ്പുനല്‍കി. ബിജെപി സംസ്ഥാനക്കമ്മിറ്റിയംഗം എംകെ ദേവീദാസന്‍, ഒബിസി മോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ മനോജ് പാറശേരി എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here