Sports
കഠിനാധ്വാനം, അതാണ് ക്രിസ്റ്റ്യാനോയുടെ വിജയമന്ത്രംഫില്‍

എന്റെ ഡാഡ് എപ്പോഴും ജോര്‍ജ് ബെസ്റ്റിനെയും പെലെയും കുറിച്ച് പറഞ്ഞ് തരുമായിരുന്നു. ഇന്നിപ്പോള്‍ നമ്മളാരും ലോകത്തെ മികച്ച രണ്ട് കളിക്കാരെ കുറിച്ചധികം സംസാരിക്കാറില്ല, നമ്മളെല്ലാം മെസിയെയും ക്രിസ്റ്റിയാനോയെയും കുറിച്ചാണ് സംസാരിക്കുന്നത്. അത് തന്നെ മതി ഈ താരങ്ങളുടെ മൂല്യം വ്യക്തമാകുവാന്‍.
മറ്റൊരു കളിക്കാര്‍ക്കും സാധിക്കാത്ത ഉയരത്തിലേക്കാണ് ഇവര്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച അസാധ്യമെന്ന് പറയാവുന്ന ഒരു പ്രകടനം ക്രിസ്റ്റിയാനോയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നു.
നിങ്ങളൊക്കെ എപ്പോഴും ചര്‍ച്ച ചെയ്യാറില്ലേ അയാളുടെ ഇടത് കാല്‍, വലത് കാല്‍ സ്‌കോറിംഗിനെ കുറിച്ച്, അതിനേക്കാളുപരി വായുവില്‍ ഉയര്‍ന്നുള്ള ഹെഡ്ഡറുകളെ കുറിച്ച്. രണ്ട് കാല്‍ കൊണ്ടും അയാള്‍ പന്ത് നിയന്ത്രിക്കുന്ന രീതി, അതിവേഗത എല്ലാം മുപ്പത്തിരണ്ടാം വയസുകാരനില്‍ നിന്നാണ്. സെമിഫൈനലില്‍ അനായാസം ഒരു ഹാട്രിക്കും നേടിയിരിക്കുന്നു.
റൊണാള്‍ഡോയും മെസിയും പരസ്പരം മത്സരിക്കുകയാണ്. ആരാണ് കേമനെന്ന് തെളിയിക്കാന്‍. അടുത്തിടെ നടന്ന എല്‍ക്ലാസികോയില്‍ ക്രിസ്റ്റിയാനോയുടെ ടീമിനെതിരെ മെസിയാണ് തിളങ്ങിയത്. എന്നാല്‍, അധികം വൈകാതെ റൊണാള്‍ഡോ തന്റെ ഗ്രാഫ് ഉയര്‍ത്തിയിരിക്കുന്നു. ഞാനെപ്പോഴും അയാളില്‍ കാണുന്ന ഒരു കാര്യം ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ താനായിരിക്കണമെന്ന വാശിയാണ്. ചൊവ്വാഴ്ച അത്‌ലറ്റിക്കോക്കെതിരെ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ക്രിസ്റ്റ്യാനോക്ക് സാധിച്ചതും ഈയൊരു വാശികൊണ്ടാണ്.
കഠിനാധ്വാനം ചെയ്യാനുള്ള മനസ്, ഒട്ടും അലസതയില്ലായ്മ. ഇതയാളുടെ കൂടപ്പിറപ്പാണ്. കഠിനാധ്വാനം വിജയത്തിലേക്കുള്ള എളുപ്പവഴിയാണെന്നതിന് ഉത്തമദൃഷ്ടാന്തമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ആദ്യ നാളുകളില്‍ തന്നെ അയാള്‍ വെളിപ്പെടുത്തിയിരുന്നു ലോകത്തെ മികച്ച താരമാവുകയാണ് ഉദ്ദേശ്യമെന്ന്. ചെല്‍സി താരം എദെന്‍ ഹസാദിലും ഞാന്‍ അതുപോലുള്ള ചില ഗുണങ്ങള്‍ കാണുന്നുണ്ട്.
യുനൈറ്റഡിന്റെ കാരിംഗ്ടണ്‍ പരിശീലന ഗ്രൗണ്ട് രണ്ട് മൈല്‍ അകലെയാണ്. എല്ലാ ദിവസവും പരിശീലന ശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ക്രിസ്റ്റിയാനോ പന്തുമായി അത്രയും ദൂരം ചില ട്രിക്കുകള്‍ പരീക്ഷിച്ചു കൊണ്ടേയിരിക്കും. പരിശീലനം മുടങ്ങാതിരിക്കാന്‍ അയാള്‍ പ്രതിജ്ഞാബദ്ധനാണ്.
ക്രിസ്റ്റ്യാനോയുടെ പ്രൊഫഷണലിസം അതിശയിപ്പിക്കും നമ്മളെ. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരശേഷം ക്രിസ്റ്റിയാനോ വീട്ടില്‍ പോയിട്ട് എന്തായിരിക്കും ചെയ്തിരിക്കുക. അയാള്‍ തണുത്തവെള്ളത്തില്‍ കുളിച്ചിരിക്കും, ശരിയായ അളവില്‍ ഊര്‍ജം നല്‍കുന്ന ആഹാദരം കഴിച്ചിരിക്കും, സ്‌ട്രെച് ചെയ്തിരിക്കും, മസാജ് ചികിത്സ നടത്തിയിരിക്കും, അതെ അയാള്‍ തികഞ്ഞ പ്രൊഫഷണലാണ്. ലോകം കീഴടക്കാനുള്ള ആഗ്രഹവുമായാണ് ക്രിസ്റ്റിയാനോ ജീവിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം ലെഗ് മത്സരത്തിന് മുന്നോടിയായി ഞാനൊരു ലേഖനം വായിച്ചു. അതില്‍ പറയുന്നു ക്രിസ്റ്റ്യാനോക്ക് വേഗത നഷ്ടമായി, അയാളൊരു ടീം പ്ലെയര്‍ അല്ല എന്നൊക്കെ. പക്ഷേ, അയാള്‍ ബയേണിനെതിരെ ഹാട്രിക്ക് നേടി. അയാളുടെ ഫോം മങ്ങുന്നില്ല. മോശം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ക്രിസ്റ്റിയാനോ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ചെയ്യുന്നത്.
റയല്‍ കോച്ച് സിനദിന്‍ സിദാന്‍ ശരിയായ രീതിയില്‍ വിശ്രമം നല്‍കി ക്രിസ്റ്റിയാനോയെ കരുത്തനാക്കി നിര്‍ത്തുന്നു. കാരണം, ക്രിസ്റ്റിയാനോ തികഞ്ഞൊരു അത്‌ലറ്റാണ്.
അത്‌ലറ്റിക്കോ മാഡ്രിഡ് ഒരിക്കലും റയലിന്റെ മികവിലേക്ക് ഉയര്‍ന്നില്ല. ബെര്‍നാബുവില്‍ കളിക്കാന്‍ പോകുമ്പോള്‍ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടതുണ്ടായിരുന്നു. അവരാടെ സമ്മര്‍ദത്തിലായിരുന്നു, പാസിംഗെല്ലാം ദയനീയ കാഴ്ചയായി, കളിക്കാരുടെ ശരീരഭാഷയില്‍ തന്നെ ആത്മവിശ്വാസമില്ലായ്മ പ്രകടമായിരുന്നു.