പാര്‍ട്ടി നീക്കം നിര്‍ഭാഗ്യകരമെന്ന് പിജെ ജോസഫ്‌

Posted on: May 4, 2017 10:19 am | Last updated: May 4, 2017 at 12:24 pm

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ നീക്കം നിര്‍ഭാഗ്യകരമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്.

പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും ജോസഫ് പറഞ്ഞു.