ആധാർ വിവരങ്ങൾ ചോർന്നുവെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ

Posted on: May 3, 2017 10:19 pm | Last updated: May 3, 2017 at 10:19 pm

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ ഇന്ത്യയുടെ ഭാഗത്ത് നിന്നല്ല ചോര്‍ച്ച സംഭവിച്ചതെന്നാണ് വിശദീകരണം. സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും സംസ്ഥാന ഏജന്‍സികള്‍ വഴിയുമാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊെൈസറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റുകള്‍ വഴി 13 കോടി പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വീഴ്ച അംഗീകരിക്കാന്‍ തയ്യാറായത്.