Connect with us

Gulf

സിദ്‌റയില്‍ ഒരു വര്‍ഷത്തിനിടെ 14,000 രോഗികള്‍ ചികിത്സ തേടി

Published

|

Last Updated

ദോഹ: സിദ്‌റയുടെ ഔട്ട് പേഷ്യന്റ് ക്ലിനിക്കില്‍ ഒരു വര്‍ഷത്തിനിടെ 14,000 രോഗികള്‍ ചികിത്സ തേടി. ക്ലിനിക്കിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിദ്‌റ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കില്‍ ആയിരം ജീവനക്കാരാണുള്ളത്. പത്ത് വര്‍ഷത്തിലധികം സേവന പരിചയമുള്ള ഉദ്യോഗസ്ഥരേയും പ്രത്യേക നേട്ടം കൈവരിച്ചവരേയും ചടങ്ങില്‍ ആദരിച്ചു. 46 ക്ലിനിക്കുകളും സേവനങ്ങളുമാണ് സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലുള്ളതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ മോറിസ് പറഞ്ഞു. അടുത്തിടെ മൂന്ന് ജെനോമിക് ഗവേഷണ ലബോറട്ടറികളും കമ്മീഷന്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് സിദ്‌റയില്‍ ചികിത്സ ലഭിക്കുന്നത്. നിലവില്‍ 1,500ലധികം വിദഗ്ധ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. വരുംമാസങ്ങളില്‍ 2,000 പുതിയ ജീവനക്കാരെ കൂടി തിരഞ്ഞെടുക്കും.

2016 മെയ് ഒന്നിന് തുടങ്ങിയ സിദ്‌റ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും പ്രാഥമികാരോഗ്യ കോര്‍പറേഷന്റെയും കീഴിലുള്ള ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികളെയാണ് ചികിത്സിക്കുന്നത്.

Latest