വാട്സ്ആപ് ഗ്രൂപ്പിൽ കർണാടക ബിജെപി നിയമസഭാംഗം അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു

Posted on: May 3, 2017 9:28 pm | Last updated: May 3, 2017 at 9:36 pm

ബംഗളൂരു: മാധ്യമപ്രവര്‍ത്തകരും മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കര്‍ണാടക ബിജെപി നിയമസഭാംഗം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. മഹന്ദേഷ് കവാഗിമത്ത് ആണ് ബെല്‍ഗാവി മീഡിയ ഫോഴ്‌സ് എന്ന വാടസ് ആപ്പ് ഗ്രൂപ്പിലേക്ക് അമ്പതോളം അശ്ലീല ചിത്രങ്ങള്‍ അയച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞു. ബോധപൂര്‍വം ചെയ്തതല്ലെന്നും ഫോണ്‍ ഹാംഗ് ആയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് എംഎല്‍സിയുടെ വിശദീകരണം.

ചൊവ്വാഴ്ചയാണ് വനിതകള്‍ അടക്കം ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമുള്ള ഗ്രൂപ്പില്‍ മഹന്ദേഷ് വിവാദ പോസ്റ്റിട്ടത്. ഇതേ തുടര്‍ന്ന് പലരും ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചു. മഹന്ദേഷിനെ ഗ്രൂപ്പ് അഡ്മിന്‍ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.