ഐ സി സി ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാമത്

Posted on: May 2, 2017 11:15 pm | Last updated: May 2, 2017 at 11:08 pm

ദുബൈ: ഐ സി സി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം.
ഇന്ത്യക്ക് 117 ഉം ന്യൂസിലാന്‍ഡിന് 115 ഉം റെയ്റ്റിംഗ് പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്തും തുടരുന്നു.

ദക്ഷിണാഫ്രിക്ക (123), ആസ്‌ത്രേലിയ (118), ഇന്ത്യ (117), ന്യൂസിലാന്‍ഡ് (115), ഇംഗ്ലണ്ട് (109), ശ്രീലങ്ക (93), ബംഗ്ലാദേശ് (91), പാക്കിസ്ഥാന്‍ (88), വെസ്റ്റിന്‍ഡീസ് (79), അഫ്ഗാനിസ്ഥാന്‍ (52) എന്നിങ്ങനെയാണ് ആദ്യ പത്ത് വരെയുള്ള ടീമുകളുടെ പോയിന്റ് നില.