ജിഷ്ണു: സര്‍ക്കാര്‍ പരസ്യം നല്‍കിയ നടപടിയെ കോടതി ചോദ്യം ചെയ്തു

Posted on: May 2, 2017 9:07 pm | Last updated: May 3, 2017 at 11:12 am

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചുകൊണ്ട് പത്ര പരസ്യം നല്‍കിയ നടപടി ശരിയായിരുന്നോ എന്ന് വിജിലന്‍സ് കോടതി. ഖജനാവില്‍ നിന്നും ഒരു കോടിരൂപ ചിലവാക്കിയെന്നാരോപിച്ച് പൊതു പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.
മെയ് 12 ഇക്കാര്യത്തില്‍ പൂര്‍ണപഠനം നടത്തി കോടതിക്ക് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പിആര്‍ഡി സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര്‍ ഡോ.അമ്പാടി, ധനകാര്യ സെക്രട്ടറി കെഎം എബ്രഹാം, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരാണ് എതിര്‍ കക്ഷികള്‍