യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണ് പോലീസിന്റെ വീഴ്ച്ചക്ക് കാരണം: മുഖ്യമന്ത്രി

Posted on: May 2, 2017 5:57 pm | Last updated: May 3, 2017 at 12:38 am

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തുള്ള ഹാങ് ഓവര്‍ കാരണമാണ് ഇപ്പോഴും പോലീസിന് വീഴ്ച്ച പറ്റിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് നയം പോലീസ് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് പൊലീസിന്റെ വീഴ്ച്ചക്ക് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ കുറ്റങ്ങള്‍ക്കും യുഎപിഎ ചുമത്തരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.