അനന്ത് നാഗ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി

Posted on: May 2, 2017 10:04 am | Last updated: May 2, 2017 at 10:18 am

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത് നാഗ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അന്തരീക്ഷം അനുകൂലമല്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്റെ നടപടി. മെയ് 25നാണ് അനന്ത് നാഗില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനവും റദ്ദാക്കിയിട്ടുണ്ട്.