ന്യൂഡല്‍ഹി: അന്താരാഷ്ട്ര വില അനുസരിച്ച് ദിവസവും പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കുന്ന സംവിധാനം ഇന്് മുതല്‍ രാജ്യത്ത് നിലവില്‍ വരും. തിരഞ്ഞെടുക്കപ്പെട്ട അഞ്ച് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നീ വന്‍ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
നിലവില്‍ മാസത്തില്‍ രണ്ട് തവണയുള്ള പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നതാണ് ഇനി ദിവസവും ഇന്ധനവില പുതുക്കാനായി ഒരുങ്ങുന്നത്.
വെബ്‌സൈറ്റ് വഴിയോ ഇന്ധന കമ്പനികളുടെ ആപ്പ് വഴിയൊ ദിവസേനയുള്ള ഇന്ധനവില പരിശോധിക്കാനാകുമെന്ന് ഐഓസി അറീയിച്ചു.