Connect with us

Gulf

അബുദാബിയില്‍ ടാക്‌സി നിരക്ക് കൂടും

Published

|

Last Updated

അബുദാബി: അബുദാബിയില്‍ ടാക്‌സി നിരക്ക് കൂടും. ടാക്‌സി വാഹനങ്ങളിലെ മീറ്റര്‍ തോതില്‍ മാറ്റം വരുത്താന്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഭേദഗതി അനുസരിച്ച് അഞ്ചു ദിര്‍ഹം ആയിരിക്കും പകല്‍ യാത്രക്കുള്ള എറ്റവും ചുരുങ്ങിയ നിരക്ക്.

രാത്രികാല യാത്രക്ക് അഞ്ചര ദിര്‍ഹമായിരിക്കും കുറഞ്ഞ നിരക്ക്. രാവിലെ ആറ് മുതല്‍ 10 വരേ പകല്‍ നിരക്കില്‍ യാത്ര ചെയ്യാനാകും. രാത്രി പത്തിനു ശേഷം പുലര്‍ച്ചെ ആറ് വരേയുള്ള യാത്രക്കാണ് നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരിക.
രാപ്പകല്‍ വ്യത്യാസമില്ലാതെ ഒരോ കിലോമീറ്റര്‍ സര്‍വീസിനും ഒരു ദിര്‍ഹമും 82 ഫില്‍സും നല്‍കേണ്ട വിധത്തിലാണ് മീറ്ററുകള്‍ പുനഃക്രമീകരിക്കുക. വാഹനം കാത്തുനില്‍ക്കുന്ന ഒരോ മിനിറ്റിനും 50 ഫില്‍സ് ഈടാക്കും
വിമാനത്താവള ടാക്‌സികളുടെ ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. വാനുകള്‍ക്കു 25 ദിര്‍ഹവും ലഘുവാഹനങ്ങള്‍ക്ക് 20 ദിര്‍ഹവുമായിരിക്കും എറ്റവും ചുരുങ്ങിയ യാത്രാ നിരക്കെന്നു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അഹ്മദ് മുബാറക് അല്‍ മസ്‌റൂഇ അറിയിച്ചു.

 

---- facebook comment plugin here -----

Latest