വിവാദങ്ങള്‍ക്ക് വിട; രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി

Posted on: April 30, 2017 3:13 pm | Last updated: May 1, 2017 at 11:44 am

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ തീരുമാനമാണ് രണ്ടില്‍ കൂടുതല്‍ തവണ മത്സരിക്കരുതെന്നത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലക്ക് ആ തീരുമാനം അംഗീകരിക്കാന്‍ തനിക്ക് ബാധ്യതയുണ്ടെന്ന് യെച്ചൂരി ഡല്‍ഹിയില്‍ അറീയിച്ചു. നിലവില്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് യച്ചൂരി ഓഗസ്റ്റ് 18 നാണ് യ്ച്ചൂരിയുടെ രാജ്യസഭാംഗത്തം അവസാനിക്കുന്നത്.

യച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ വോട്ടുനല്‍കാമെന്ന കോണ്‍ഗ്രസ് നിലപാടിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വോട്ടില്‍ രാജ്യസഭയിലെത്തുന്നത് പാര്‍ട്ടിക്ക് അപമാനമാണെന്നായരുന്നു അവരുടെ ആരോപണം.