സി പി എം കാണിക്കുന്നത് ഏകാധിപത്യമാണെന്ന് സി പി ഐ

Posted on: April 28, 2017 6:49 pm | Last updated: April 29, 2017 at 10:40 am

തിരുവനന്തപുരം: സി പി എം – സി പി ഐ സംഘടനാ തര്‍ക്കത്തിനിടെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി പി എം സ്വീകരിച്ച നിലപാട് ഏകാധിപത്യമായിരുന്നു എന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി.

തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോവാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സി പി ഐ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ ഐക്യം നിലനിര്‍ത്താന്‍ സി പി ഐ എന്നും മുന്നിലുണ്ടാകുമെന്ന് സ്ംസ്ഥാന കൗണ്‍സിലിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ അറീയിച്ചു.

ബംഗാളിലെ അനുഭവം ഇനിയും ആരും പഠിക്കാന്‍ തയ്യാറാകുന്നില്ലെന്നും സി പി ഐ വിമര്‍ശനമുയര്‍ത്തി.