Connect with us

National

സുക്മ ആക്രമണം: ഗ്രീന്‍ ഹണ്ട് ഓപറേഷനെതിരായ പ്രതികാരമെന്ന് മാവോയിസ്റ്റുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: സുക്മ ആക്രണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. നെക്‌സലുകള്‍ക്കെതിരായ ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരായ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് മാവോയിസ്റ്റുകളുടെ സന്ദേശത്തില്‍ പറയുന്നു. 16 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആളാണ് ഹിന്ദിയിലുള്ള ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്. തങ്ങളുടെ പോരാട്ടം സൈനികര്‍ക്കെതിരല്ലെന്നും ചൂഷിത ജനവിഭാഗങ്ങള്‍ക്കൊപ്പമാണെന്നും സന്ദേശത്തില്‍ പറയുന്നു. “”2016ല്‍ ചത്തിസ്ഗഢില്‍ തങ്ങളുടെ സംഘത്തിലെ ഒമ്പത് പേരെയും ഓഡീഷയില്‍ 21 പേരെയും സര്‍ക്കാര്‍ പോലീസ് കൊലപ്പെടുത്തി. ആദിവാസി സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത പോലീസ് ഗ്രാമീണരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചു. ഇതിന് ഞങ്ങള്‍ പ്രതികാരം ചെയ്തു- സന്ദേശം ഇങ്ങനെ തുടരുന്നു. സുക്മയില്‍ തിങ്കളാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 24 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Latest