മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍വാങ്ങി

Posted on: April 28, 2017 9:12 am | Last updated: April 28, 2017 at 11:48 am

മൂന്നാര്‍: മന്ത്രി എം.എം. മണിക്കെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ എഎപി നേതൃത്വം തീരുമാനിച്ചത്.

ആം ആദ്മി പ്രവര്‍ത്തകരേയും ഗോമതിയേയും ചേര്‍ത്ത് വ്യാജമായി നിര്‍മിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഗോമതി എഎപിക്കെതിരെ നിലപാടെടുത്തത്.