ഐ പി എല്‍: ബാംഗ്ലൂരിന് ബാറ്റിംഗ്

ഇര്‍ഫാന്‍ പത്താന്‍ കളിക്കില്ല
Posted on: April 27, 2017 7:52 pm | Last updated: April 27, 2017 at 8:37 pm

ബെംഗളൂരു: ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഗുജറാത്ത് ലയണ്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ബാംഗ്ലൂരിനും അവസാന സ്ഥാനത്തുള്ള ഗുജറാത്തിനും മത്സരം നിര്‍ണായകമാണ്. എട്ട് മത്സരങ്ങള്‍ കളിച്ച ബംഗ്ലൂരിനും ഏഴ് മത്സരങ്ങള്‍ കളിച്ച ഗുജറാത്തിനും രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഡ്വെയ്ന്‍ ബ്രാവോക്ക് ഗുജറാത്ത് ടീമില്‍ ഉള്‍പെടുത്തിയ ഇര്‍ഫാന്‍ പത്താന്‍ കളിക്കുന്നില്ല. ഇതുവരെ നാല് തവണ മുഖാമുഖം വന്നപ്പോള്‍ മൂന്നിലും ബാംഗ്ലൂര്‍ ജയം കണ്ടിരുന്നു.