ഇറ്റാനഗറില്‍ 23 കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ ബി ജെ പിയില്‍ ചേര്‍ന്നു

ഭരണം ബി ജെ പിക്ക് ലഭിക്കും
Posted on: April 27, 2017 4:26 pm | Last updated: April 27, 2017 at 8:00 pm
SHARE

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെ ഭരണം ബി ജെ പിക്ക് ലഭിക്കും. നേരത്തെ, അപ്രതീക്ഷിത നീക്കത്തിലൂടെ അരുണാചലില്‍ ബി ജെ പി ഭരണം പിടിച്ചെടുത്തിരുന്നു. മുഖ്യമന്ത്രി പേമഖണ്ഡുവിന്റെയും ബി ജെ പി സംസ്ഥാന ആധ്യക്ഷന്‍ താപിര്‍ ഗോയുടെയും സാന്നിധ്യത്തില്‍ ബുധനാഴ്ച വൈകീട്ടാണ് കൗണ്‍സിലര്‍മാര്‍ ബി ജെ പിയില്‍ ചേര്‍ന്നത്. ചീഫ് കൗണ്‍സിലര്‍ കിപ കാകുവിന്റെയും ഡപ്യൂട്ടി ചീഫ് കൗണ്‍സിലര്‍ താഹ് നാചുംഗിന്റെയും നേതൃത്വത്തിലുള്ള 20 അംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആകെ 30 അംഗ കൗണ്‍സിലര്‍മാരില്‍ 26 പേരും കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. ഒരാളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതോടെ 25 പേരായി.