Connect with us

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 721 നഴ്‌സുമാരുടെ തസ്തിക

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജുകളില്‍ 721 സ്റ്റാഫ് നഴ്‌സുമാരുടെ ഗ്രേഡ്-2 തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യവകുപ്പില്‍ 1967 ലധികം തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇപ്പോള്‍ ആകെ 2135 സ്റ്റാഫ് നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. മൂന്ന് ഷിഫ്റ്റ് വരുമ്പോള്‍ ഒരു ഷിഫ്റ്റില്‍ ആകെ 711 നഴ്‌സുമാരാണ് ജോലിക്കുണ്ടാകുക. അങ്ങനെ വരുമ്പോള്‍ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ട നഴ്‌സുമാരുടെ തസ്തികയാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 209, ആലപ്പുഴ51,കോട്ടയം155,തൃശൂര്‍74,കോഴിക്കോട്232 എന്ന രീതിയിലാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ട തസ്തികകള്‍. സ്റ്റാഫ് നഴ്‌സുമാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കാര്യക്ഷമത ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പില്‍ ഇതുവരെയായി 47 അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍മാര്‍,204 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് കക,ജില്ലാതാലൂക്ക് ആശുപത്രികളിലായി ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സുമാരുമടക്കം 307, ഗഒഞണടല്‍ 7ടെക്‌നിക്കല്‍ സ്റ്റാഫ്,19 നഴ്‌സിംഗ് ട്യൂട്ടര്‍,മലപ്പുറം പബ്ലിക് ഹെല്‍ത്ത് ലാബില്‍ 10,റാന്നി താലൂക്ക് ഹോസ്പിറ്റലില്‍ 12, പത്തനംതിട്ട പബ്ലിക് ലാബില്‍ 15 എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും ഇതിലധികം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറണാകുളം സര്‍ക്കാര്‍ നഴ്‌സിംഗ് കൊളേജില്‍ 24 ടീച്ചിംഗ് സ്റ്റാഫ്,12 നോണ്‍ ടീച്ചിംഗ് സ്റ്റാഫ്,നഴ്‌സിംഗ് കോളേജുകളിലേക്ക് 9 നഴ്‌സിംഗ് ട്യൂട്ടര്‍,ദന്തല്‍ കോളേജില്‍ 24 ടീച്ചിംഗ്‌നോണ്‍ ടീച്ചിംഗ് സ്റ്റാഫ്,കൊല്ലം സര്‍ക്കാര്‍ കോളേജില്‍ ടീച്ചിംഗ്‌നോണ്‍ ടീച്ചിംഗ് വിഭാഗത്തിലായി 390ഉം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 1 ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ് പ്രൊഫസര്‍,ആലപ്പുഴ ഫാര്‍മസി കോളേജില്‍ 4 ടീച്ചിംഗ് സ്റ്റാഫ്,തിരുവനന്തപുരം, ആലപ്പുഴ,കോട്ടയം,തൃശ്ശൂര്‍,കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ ടീച്ചിംഗ് വിഭാഗത്തിലും സ്റ്റാഫ് നഴ്‌സു വിഭാഗത്തിലുമായി 105ഉം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സ്പീച്ച് തെറാപ്പിസ്റ്റ് 1 ഉം എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. പുതുതായി ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കി മാറ്റാന്‍ തെരെഞ്ഞടുക്കപ്പെട്ട 170 PHC കളില്‍ ഡോക്ടര്‍മാര്‍,സ്റ്റാഫ് നഴ്‌സ് ,ലാബ് ടെക്‌നീഷ്യന്‍ എന്നിവരുടെ 680 തസ്തികകള്‍ സൃഷ്ടിക്കുന്നനടപടി അവസാന ഘട്ടത്തിലാണ്.

Latest