സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ തീരുമാനം

മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം മന്ത്രിമാരുടെ വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും  
Posted on: April 26, 2017 7:47 pm | Last updated: April 26, 2017 at 9:59 pm

തിരുവനന്തപുരം: മന്ത്രിമാരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫയര്‍ഫോഴ്‌സ്, പോലീസ്, ആംബുലന്‍സ് വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ രജിട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും. വി ഐ പി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് രാഷ്ടപതിയും കേന്ദ്രമന്ത്രിമാരും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി. മെയ് ~ഒന്നു മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.