Connect with us

National

പശ്ചിമ ബംഗാളില്‍ ജെട്ടി മുങ്ങി മൂന്ന് മരണം; 65 പേരെ കാണാതായി

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഭദ്രേശ്വറില്‍ ജെട്ടി മുങ്ങി മൂന്ന് പേര്‍ മരിച്ചു. 65 പേരെ കാണാതായി. 18 പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ മൂന്ന് പേരാണ് പിന്നീട് മരിച്ചത്. ശക്തമായ തിരയില്‍പെട്ടാണ് ജട്ടി മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.

നോര്‍ത്ത് 24 പര്‍ഗാനയിലെ ശ്യാംനഗറിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.