അബുദാബിയില്‍ ജല ഉപയോഗം കുറക്കുന്നതിന് ആസൂത്രണ പദ്ധതി

Posted on: April 26, 2017 2:59 pm | Last updated: April 26, 2017 at 2:51 pm
SHARE

അബുദാബി: ജല ഉപയോഗം കുറക്കുന്നതിന് ആസൂത്ര പദ്ധതിയുമായി യു എ ഇ. വന്‍കിട പദ്ധതികള്‍ മുതല്‍ ഭവനങ്ങള്‍വരെ ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച ആസൂത്രണം ഫലപ്രദമാക്കുന്ന ജലബജറ്റ് പദ്ധതി യു എ ഇ ആരംഭിച്ചത്.
സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആവശ്യത്തിനുള്ള ജല ഉപയോഗത്തെ സന്തുലിതമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജല ആവശ്യം, ജലോപയോഗം നിയന്ത്രിക്കല്‍, മഴ പെയ്യിക്കല്‍, കടല്‍വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കല്‍ തുടങ്ങിയവ സംരംഭങ്ങളില്‍ ഉള്‍പെടും.
നാഷനല്‍ അജന്‍ഡ 2021 സംബന്ധിച്ച അവലോകന യോഗത്തിലാണ് പദ്ധതി പ്രാബല്യത്തിലാക്കാന്‍ തീരുമാനിച്ചത്. അടുത്ത നാലുവര്‍ഷം വിവിധ മേഖലകളിലെ ലക്ഷ്യങ്ങള്‍ സംബന്ധിച്ചാണ് അജന്‍ഡ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യു എ ഇയുടെ ദേശീയ അജന്‍ഡ 2012ന്റെ ഭാഗമാക്കിയാണ് പദ്ധതി ആരംഭിച്ചതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇ എ ഡി) അറിയിച്ചു.

ജല സ്രോതസുകളുടെ മികച്ച വിനിയോഗത്തിനായി ഒന്‍പതു സംരംഭങ്ങള്‍ ഉള്‍പെടുത്തിയാണ് പദ്ധതി ഇ എ ഡി തയ്യാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ജലവിതരണം ചെയ്യുന്നവര്‍, വ്യവസായം, കൃഷി, വനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഭവനങ്ങള്‍ തുടങ്ങിയവയുടെ മികച്ച ഏകോപനമാണ് ജല ബജറ്റ് പദ്ധതിയില്‍ വേണ്ടതെന്ന് ഇ എ ഡി സെക്രട്ടറി ജനറല്‍ റാസന്‍ ഖലീഫ അല്‍ മുബാറക് പറഞ്ഞു. ശൈഖ് മുഹമ്മദിന്റെ ഈ സംരംഭത്തെ അഭിനന്ദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here