Connect with us

International

ചൈനയില്‍ കുട്ടികള്‍ക്ക് മുസ്ലിം പേരിടുന്നതിന് വിലക്ക്

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ കുട്ടികള്‍ക്ക് മുസ്ലിം പേരുകള്‍ ഇടുന്നതിന് നിരോധനം. ഇസ്ലാം മതവുമായി ബന്ധമുള്ള പേരുകളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ നിരോധിച്ചത്. ഇസ്ലാം, ഖുര്‍ആന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ പേരുകള്‍ക്കാണ് നിരോധനം. നിരോധിച്ച പേരുകളുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇത്തരം പേരുകളുള്ള കുട്ടികള്‍ക്ക് ഉണ്ടാകില്ല.

തീവ്രവാദത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമാണ് പേരുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ചൈനീസ് സര്‍ക്കാറിന്റെ ന്യായീകരണം. അതേസമയം രാജ്യത്ത് മതസ്വാതന്ത്യം ഇല്ലാതാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള പേരുകള്‍ ഇടുന്നത് പതിവാണ്.

Latest