കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടി മരിച്ചു

Posted on: April 25, 2017 9:26 am | Last updated: April 25, 2017 at 12:42 pm

ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയില്‍ കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരി മരിച്ചു. ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ ശനിയാഴ്ചയാണ് കാവേരിയെന്ന ആറ് വയസ്സുകാരി വീണത്. തിങ്കളാഴ്ച രാത്രിയാണ് കുട്ടി മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്.
ബെംഗളൂരുവില്‍ നിന്ന് 645 കിലോമീറ്റര്‍ അകലെ ബെളഗാവി ജില്ലയിലെ അത്താണിയിലാണ് അപകടം. ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് കുട്ടി നാനൂറടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ഉപേക്ഷിച്ച കിണറിനരികെ കളിക്കുന്നതിനിടയിലാണ് അപകടം.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ ലഭിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.